---
title: "പ്രായപൂര്‍ത്തിയാകാത്ത കുട്ടി വാഹനം ഓടിച്ച കേസില്‍ പിതാവിന് 25000 രൂപ പിഴ വിധിച്ച് കോടതി "
english_title: "Court fines father of Rs 25,000 for driving underage child"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9884/Court-fines-father-of-Rs 25,000-for-driving-underage-child"
published_at: "2021-11-10T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618b96893d0bf_IMG-20211110-WA0037.jpg"
keywords: []
---

# പ്രായപൂര്‍ത്തിയാകാത്ത കുട്ടി വാഹനം ഓടിച്ച കേസില്‍ പിതാവിന് 25000 രൂപ പിഴ വിധിച്ച് കോടതി 

> **Lead Summary:** തൊടുപുഴ: തൊടുപുഴയിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടി വാഹനം ഓടിച്ച കേസില്‍ പിതാവിന് വന്‍ തുക പിഴശിക്ഷ വിധിച്ച് കോടതി. പതിനേഴുകാരന്‍ വാഹനമോടിച്ചതിനാണ് അച്ഛന് 25000 രൂപ തൊടുപുഴ കോടതി പിഴശിക്ഷ വിധിച്ചത്.

## Article Content

തൊടുപുഴ: തൊടുപുഴയിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടി വാഹനം ഓടിച്ച കേസില്‍ പിതാവിന് വന്‍ തുക പിഴശിക്ഷ വിധിച്ച് കോടതി. പതിനേഴുകാരന്‍ വാഹനമോടിച്ചതിനാണ് അച്ഛന് 25000 രൂപ തൊടുപുഴ കോടതി പിഴശിക്ഷ വിധിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം തടവ് അനുഭവിക്കണമെന്നും കോടതി വിധിയിലുണ്ട്.കഴിഞ്ഞ മേയ് അഞ്ചിന് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം തൊടുപുഴ വെങ്ങല്ലൂര്‍ ജംഗ്ഷനില്‍ നടത്തിയ പരിശോധനയിലാണ് കുട്ടി ഡ്രൈവ് ചെയ്യുന്നതായി കണ്ടെത്തിയത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വാഹനം കസ്റ്റഡിയിലെടുത്ത് കേസെടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9884/Court-fines-father-of-Rs 25,000-for-driving-underage-child)